You are Here : Home / News Plus

കെ.എം.എം.എല്ലിലെ വാതകച്ചോര്‍ച്ച ; അട്ടിമറിയെന്ന്‍ സംശയിക്കുന്നതായി എളമരം കരീം

Text Size  

Story Dated: Friday, August 08, 2014 06:04 hrs UTC

കെ.എം.എം.എല്ലിലെ വാതകച്ചോര്‍ച്ചക്ക് പിന്നില്‍ അട്ടിമറിയാണോയെന്ന് സംശയിക്കുന്നതായി മുന്‍ വ്യവസായ മന്ത്രി എളമരം കരീം. അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. സംസ്ഥാനത്തെ വ്യാവസായിക അന്തരീക്ഷത്തെ തകര്‍ക്കാന്‍ സംഭവം വഴിവെക്കും. കെ.എം.എം.എല്ലിനെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും കരീം ആവശ്യപ്പെട്ടു. പൊതുമേഖലാ സ്ഥാപനങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. പൊതുമേഖലാ സ്ഥാപനങ്ങള്‍ പരസ്പരം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.