You are Here : Home / News Plus

മരുന്നുപരീക്ഷണത്തിനിടെ മരിച്ചാല്‍ എട്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിദഗ്ദ്ധ സമിതി

Text Size  

Story Dated: Wednesday, August 06, 2014 04:13 hrs UTC

മരുന്നുപരീക്ഷണത്തിനിടെ മരിച്ചാല്‍ എട്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിദഗ്ദ്ധ സമിതി നിര്‍ദേശം. 65 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് അടിസ്ഥാന നഷ്ടപരിഹാരമായ എട്ടുലക്ഷത്തിന് അര്‍ഹത. വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് മരുന്ന് ഗുണനിലവാര നിയന്ത്രണ സംഘടന അംഗീകരിച്ചു. അടിസ്ഥാന നഷ്ടപരിഹാരത്തിനൊപ്പം രോഗിയുടെ പ്രായവും രോഗാവസ്ഥയും കണക്കിലെടുത്താണ് അന്തിമ നഷ്ടപരിഹാരം നിശ്ചയിക്കുക.
അതേസമയം, മരണസാധ്യത 90 ശതമാനവും ഏറിയാല്‍ 30 ദിവസത്തിനകം മരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുകകയും ചെയ്ത ആളാണ് രോഗിയെങ്കില്‍ നഷ്ടപരിഹാരം രണ്ടുലക്ഷമായി ചുരുങ്ങും. പരമാവധി നഷ്ടപരിഹാരം 73.60 ലക്ഷത്തില്‍ കവിയരുതെന്നും നിര്‍ദേശമുണ്ട്.
ആര്‍.കെ. ജയിന്‍ അധ്യക്ഷനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം തയാറാക്കിയത്. മരുന്നുപരീക്ഷണം മൂലമാണ് രോഗി മരിച്ചതെന്നും എത്ര നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള അന്തിമ തീരുമാനമെടുക്കാന്‍ വിദഗ്ദ്ധ സമിതി ആരോഗ്യമന്ത്രാലയത്തിന് കീഴിലുണ്ടാകും. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.