You are Here : Home / News Plus

സംഭാഷണം ചോര്‍ത്തല്‍: ആരോപണം അടിസ്ഥാനരഹിതമെന്ന് രാജ്‌നാഥ്‌സിങ്‌

Text Size  

Story Dated: Wednesday, July 30, 2014 07:25 hrs UTC

സംഭാഷണം ചോര്‍ത്തുന്നതിനുള്ള ഉപകരണങ്ങള്‍ മൂന്ന് കേന്ദ്രമന്ത്രിമാരുടെ വീടുകളില്‍നിന്ന് കണ്ടെത്തിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആഭ്യന്തരമന്ത്രി രാജ്യസഭയില്‍ വിശദീകരണം നല്‍കിയത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും വാര്‍ത്ത നിഷേധിച്ചകാര്യം രാജ്‌നാഥ് ചൂണ്ടിക്കാട്ടി.
കേന്ദ്രമന്ത്രിമാരായ നിഥിന്‍ ഗഡ്കരി, സുഷമ സ്വരാജ്, രാജ്‌നാഥ് സിങ് എന്നിവരുടെ വീടുകളില്‍നിന്ന് സംഭാഷണം ചോര്‍ത്തുന്നതിനുള്ള ഉപകരണങ്ങള്‍ കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും തടസപ്പെട്ടു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.