തിരുവനന്തപുരം: പഠിപ്പുമുടക്കല്‍ സമരം പിന്‍വലിക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സമിതി. വിദ്യാഭ്യാസ കോഴയുടെ കാലത്ത് പഠിപ്പുമുടക്കല്‍ സമരം വേണ്ടിവരുമെന്നും സംസ്ഥാന സമിതി വിലയിരുത്തി. വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കിയുള്ള സമരം ഉപേക്ഷിക്കണമെന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍െറ നിലപാട് സംസ്ഥാന സമിതി തള്ളി. നിലപാടിനെതിരെ സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശമാണ് ഉയര്‍ന്നത്. പ്ളസ്ടു അനുവദിച്ച വിഷയത്തില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കാനും സംസ്ഥാന സമിതി തീരുമാനിച്ചു. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നീ സംഘടനകള്‍ വഴിയായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക.
Comments