You are Here : Home / News Plus

പ്‌ളസ് ടു: വിവാദങ്ങളില്ലെന്ന് കുഞ്ഞാലിക്കുട്ടി

Text Size  

Story Dated: Thursday, July 24, 2014 07:01 hrs UTC

സംസ്ഥാനത്ത് 669 പ്‌ളസ് ടു ബാച്ചുകള്‍ അധികമായി അനുവദിച്ചതുമായി ബന്ധപ്പെട്ട് യാതൊരുവിധ വിവാദങ്ങളുമില്ലെന്ന് വ്യവസായവകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. ഇതു സംബന്ധിച്ച് യു.ഡി.എഫില്‍ യാതൊരു വാദ പ്രതിവാദവും നടക്കുന്നില്ല. വിവാദങ്ങള്‍ക്കുള്ള ഒരു സാധ്യതയും ഇതിലില്ല. അനുവദിച്ച ബാച്ചുകളുടെയും സ്‌കൂളുകളുടെയും ലിസ്റ്റ് പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാവും. എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന തരത്തിലാണ് സര്‍ക്കാര്‍ ഇത് വിതരണം ചെയ്തത്. ഏറെ പണിപ്പെട്ടാണ് സര്‍ക്കാര്‍ ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കിയത്. -കുഞ്ഞാലിക്കുട്ടി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.