You are Here : Home / News Plus

ഇ.പി.ജയരാജന്റെ നിലപാട് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളി

Text Size  

Story Dated: Wednesday, July 23, 2014 07:53 hrs UTC

തിരുവനന്തപുരം: പഠിപ്പുമുടക്കുസമരങ്ങള്‍ എസ്.എഫ്.ഐ. ഉപേക്ഷിക്കണമെന്ന നിലപാട് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളി.പഠിപ്പുമുടക്കുസമരം സംബന്ധിച്ച് സി.പി.എമ്മിന് നേരത്തെതന്നെ വ്യക്തമായ കാഴ്ചപ്പാടുണ്ട്. സമരം ഏതുരൂപത്തില്‍ വേണമെന്ന കാര്യം വിഷയത്തിന്റെ ഗൗരവവും സാഹചര്യവും പരിഗണിച്ച് എസ്.എഫ്.ഐ. തന്നെയാണ് നിശ്ചയിക്കേണ്ടത്. എന്നാല്‍, ഇതുസംബന്ധിച്ച് ഇ.പി.ജയരാജന്‍ സമീപകാലത്ത് പ്രകടിപ്പിച്ച അഭിപ്രായം പാര്‍ട്ടിയുടെ നിലപാടിന് അനുസരിച്ചുള്ളതല്ല. ഇത് പാര്‍ട്ടി അണികളിലും വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരിലും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ടെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഈ ആശയക്കുഴപ്പം മാറ്റുന്നതിന് ശനി, ഞായര്‍ ദിവസങ്ങളില്‍ ചേരുന്ന സംസ്ഥാന സമിതിയോഗത്തിനുശേഷം വിശദീകരണം നല്‍കാനും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളെ ബാധിക്കുന്ന പ്രശ്‌നത്തിന്റെ ഗൗരവമനുസരിച്ച് പഠിപ്പുമുടക്കുസമരം വേണമോയെന്ന കാര്യത്തില്‍ വിദ്യാര്‍ഥിസംഘടനയ്ക്ക് തീരുമാനമെടുക്കാമെന്ന് സെക്രട്ടേറിയറ്റ് തീരുമാനിച്ചു. അതേസമയം അനാവശ്യമായ പഠിപ്പുമുടക്കുസമരങ്ങളോട് യോജിപ്പില്ലെന്നും സെക്രട്ടേറിയറ്റ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.