You are Here : Home / News Plus

ജര്‍മന്‍ നായകന്‍ ഫിലിപ് ലാം വിരമിച്ചു

Text Size  

Story Dated: Friday, July 18, 2014 03:43 hrs UTC

ബര്‍ലിന്‍: ലോകകപ്പ് ജേതാക്കളായ ജര്‍മനിയുടെ നായകന്‍ ഫിലിപ് ലാം അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്ന് വിരമിച്ചു. ലോകകപ്പിന് ശേഷം ദേശീയ ടീമില്‍ നിന്ന് വിരമിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നെന്ന് ലാം ജര്‍മന്‍ ഫുട്ബാള്‍ അസോസിയേഷന്‍െറ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച തുറന്ന കത്തില്‍ പറഞ്ഞു. ജര്‍മന്‍ കോച്ച് ലൊആഹിം ലോയ്വുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. ഒരു ലോകകപ്പ് നേട്ടത്തോടുകൂടി കരിയര്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. എല്ലാവരോടും ഹൃദ്യമായ നന്ദി പറയുന്നെന്നും ലാം പറഞ്ഞു.
റൈറ്റ് വിങ് ബാക്കാണ് 30കാരനായ ലാമിന്‍െറ ഇഷ്ട പൊസിഷന്‍. എന്നാല്‍ കോച്ച് ലോയ്വ് ലാമിനെ ലോകകപ്പിന്‍െറ  തുടക്കത്തില്‍ മിഡ്ഫീല്‍ഡിലായിരുന്നു കളിപ്പിച്ചത്. പിന്നീട് ലാം പ്രതിരോധ നിരയിലേക്ക് ഇറങ്ങിക്കളിക്കുകയായിരുന്നു.
2004ലാണ് ലാം അന്താരാഷ്ട്ര കരിയര്‍ ആരംഭിക്കുന്നത്. ഇതുവരെ ജര്‍മനിക്കുവേണ്ടി 113 മത്സരങ്ങള്‍ കളിച്ച ലാം 2010 ദക്ഷിണാഫ്രിക്ക ലോകകപ്പിലും ജര്‍മന്‍ ടീമിന്‍െറ നായകനായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.