You are Here : Home / News Plus

സംസ്ഥാനത്ത് 134 പ്ലസ്ടു സ്‌കൂളുകള്‍ കൂടി

Text Size  

Story Dated: Thursday, July 17, 2014 12:58 hrs UTC

സംസ്ഥാനത്ത് പ്ലസ്ടു ഇല്ലാത്ത പഞ്ചായത്തുകളിലെ ഹൈസ്‌കൂളുകളില്‍ ഒരു പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ 134 ഹൈസ്‌കൂളുകള്‍ ഹയര്‍ സെക്കന്‍ഡറി പദവിയിലേക്ക് ഉയരും. ഇതിനുപുറമെ, എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ പുതിയ പ്ലസ്ടു ബാച്ചുകള്‍ അനുവദിക്കുന്നതിനും മന്ത്രിസഭായോഗം അനുമതി നല്‍കി. ഈ ജില്ലകളില്‍ 101 ഹൈസ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്ത് പ്ലസ്ടു സ്‌കൂളാക്കുന്നതിന് മന്ത്രിസഭായോഗത്തില്‍ ഏകദേശ ധാരണയായി. ഈ സ്‌കൂളുകളില്‍ രണ്ട് ബാച്ച് വീതം അനുവദിക്കണമെന്ന് നിര്‍ദേശമുണ്ട്. ഇതേ ജില്ലകളിലെ നിലവിലുള്ള പ്ലസ്ടു സ്‌കൂളുകളില്‍ അധികബാച്ചും നല്‍കും. സംസ്ഥാനത്ത് ആകെ അനുവദിക്കുന്ന ബാച്ചുകളുടെ എണ്ണം 600 കവിയരുതെന്നും മന്ത്രിസഭായോഗത്തില്‍ ധാരണയായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.