You are Here : Home / News Plus

യുപിഎ മോഡല്‍ മോടി; ഡീസല്‍ സബ്സിഡി എടുത്തുകളയുന്നു

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Saturday, July 12, 2014 11:34 hrs UTC

ഡീസലിന്റെ സബ്സിഡി പൂര്‍ണമായും എടുത്തുകളയാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.  കൂട്ടത്തില്‍ സബ്സിഡിയുള്ള പാചക വാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കാനും നിര്‍ദേശമായി.
തീരുമാനം സാധാരണക്കാരനെ ബാധിക്കുന്നതിനാല്‍ ബജറ്റ് പ്രസംഗത്തിലും ഈ കാര്യം പറഞ്ഞില്ല. പിന്നീട് ബജറ്റിന്‍്റെ പ്രിന്‍്റ് ചെയ്ത കോപ്പിയിലാണ് ഈ വിവാദമാകുന്ന പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയത്.

നിലവില്‍ ലഭ്യമാകുന്ന സബ്സിഡി സിലിണ്ടറുകളുടെ എണ്ണം കുത്തനെ കുറയ്ക്കാനുമാണ് തീരുമാനം. 2015 മാര്‍ച്ചോടെ ഡീസലിന്‍്റെ സബ്സിഡി പൂര്‍ണമായും എടുത്തുകളയാനാണ് ബജറ്റില്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ പൊതുബജറ്റില്‍ അരുണ്‍ ജെയ്റ്റ്ലി ഈ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചിരുന്നില്ല.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.