You are Here : Home / News Plus

ബംഗാളില്‍ വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടു

Text Size  

Story Dated: Saturday, July 12, 2014 05:49 hrs UTC

ബംഗാളില്‍ വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടു. പൈലറ്റുമാരുടെ സമയോചിതമായ ഇടപെടല്‍മൂലം ഒഴിവായത് വന്‍ദുരന്തം. ബംഗാളിലെ ബാഗ്ഡോഗ്ര വിമാനത്താവളത്തിലാണ് സംഭവം. ഡല്‍ഹിയിലേക്ക് പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനം വിമാനത്താവളത്തിലേക്കിറങ്ങിയ മറ്റൊരുവിമാനവുമായി കൂട്ടിയിടിക്കേണ്ടതായിരുന്നു. രണ്ടുവിമാനത്തിലുമായി 250-ലധികം യാത്രക്കാരുണ്ടായിരുന്നു. ഇന്‍ഡിഗോയുടെ ഡല്‍ഹിയിലേക്കുള്ള വിമാനമാണ് പറന്നുപൊന്തിയത്. അതേസമയത്താണ് എയര്‍ഇന്ത്യയുടെ വിമാനത്തിന് താഴ്ന്നിറങ്ങാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിഗ്നല്‍ കൊടുത്തത്. വിമാനത്താവള അധികൃതര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.