You are Here : Home / News Plus

നെല്ലിയാമ്പതി കരുണ എസ്റ്റേറ്റിന്റെ എന്‍.ഒ.സി മരവിപ്പിക്കുമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Tuesday, July 08, 2014 06:00 hrs UTC

നെല്ലിയാമ്പതി കരുണ എസ്റ്റേറ്റിന്റെ എന്‍.ഒ.സി മരവിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കരം അടയ്ക്കാനാണ് എസ്‌റ്റേറ്റിന് എന്‍.ഒ.സി നല്‍കിയത്. വിദഗ്ധ സമിതി റിപ്പോര്‍ട്ട് വരുന്നത് വരെയാണ് എന്‍.ഒ.സി മരവിപ്പിക്കുക. സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി തീരുമാനിക്കും. നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സമിതിയുടെ റിപ്പോര്‍ട്ട് സമ്മേളനം തീരും മുമ്പ് റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എസ്‌റ്റേറ്റിന് എന്‍.ഒ.സി നല്‍കിയതില്‍ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷത്ത് നിന്ന് എ.കെ. ബാലബാലനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മന്ത്രി പോലും അറിയാതെയാണ് എസ്‌റ്റേറ്റിന് ഡി.എഫ്.ഒ എന്‍.ഒ.സി നല്‍കിയത്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടത് റവന്യു വകുപ്പാണെന്ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.