You are Here : Home / News Plus

ചീഫ് സെക്രട്ടറിക്ക് ഔദ്യോഗികമായി വെളിപ്പെടുത്താത്ത സ്വത്തില്ലെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Tuesday, June 24, 2014 08:16 hrs UTC

ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണിന് ഔദ്യോഗികമായി വെളിപ്പെടുത്താത്ത സ്വത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തിന് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
കൊല്ലം, ആലപ്പുഴ ജില്ലകളില്‍ അദ്ദേഹത്തിന് സ്വത്തുക്കളില്ല. ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളുടെ വിവരങ്ങള്‍ 2011 ല്‍ സര്‍ക്കാരിനെ അറിയിച്ചതാണ്. ഭാര്യയുടെ ബന്ധുക്കളുടെയും സ്വത്തുവിവരം അറിയിക്കണമെന്ന് നിര്‍ബന്ധമില്ലാത്തിനാലാണ് പിന്നീട് അറിയിക്കാതിരുന്നത്. ഉദ്യോഗസ്ഥരെ ഒറ്റപ്പെടുത്താനൊ അപകീര്‍ത്തിപ്പെടുത്താനോ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. ഉദ്യോഗസ്ഥരെ സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഫ്ളാറ്റ് ഉടമകളുടെ കൈവശം സര്‍ക്കാരിന്റെ ഭൂമിയുണ്ട്. ഭൂമി തിരിച്ചു പിടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.