You are Here : Home / News Plus

ആറന്മുള വിമാനത്താവളത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറി

Text Size  

Story Dated: Monday, June 16, 2014 08:13 hrs UTC




ആറന്മുള വിമാനത്താവള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ലെന്ന് വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
കേന്ദ്ര ഹരിത ട്രൈബ്യൂണല്‍ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് നിര്‍മ്മാണങ്ങള്‍ ഒന്നുംതന്നെ പാടില്ലെന്ന് വിധി പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് കമ്പനി ലംഘിച്ചതായി ഇതുവരെയും പരാതികള്‍ ഉയര്‍ന്നുവന്നിട്ടില്ല. ഹരിത ട്രൈബ്യൂണലിന്റെ വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുമെന്ന് കമ്പനി അധികൃതര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതില്‍ സര്‍ക്കാര്‍ കക്ഷി ചേരില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി, നാല് എംഎല്‍എമാര്‍ ചോദിച്ച ചോദ്യത്തിനു മറുപടിയായാണ് നിയമസഭയില്‍ തരുവഞ്ചൂര്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. നിയമപരമായ നിരോധനം പദ്ധതിക്ക് ഉള്ളതിനാലാണ് സര്‍ക്കാര്‍ പദ്ധതിയുമായി സഹകരിക്കാത്തത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.