You are Here : Home / News Plus

സംസ്ഥാനത്ത് ഇന്ന് പഠിപ്പുമുടക്ക്‌

Text Size  

Story Dated: Tuesday, June 10, 2014 07:31 hrs UTC

സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ ഇന്ന് പഠിപ്പുമുടക്കുന്നു. തിങ്കളാഴ്ച തേഞ്ഞിപ്പാലത്ത് നടന്ന എസ്.എഫ്.ഐ മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നടപടയില്‍ പ്രതിഷേധിച്ചാണിത്.കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ അബ്ദുള്‍സലാമിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് എസ.എഫ്.ഐ. തേഞ്ഞിപ്പാലത്ത് സര്‍വകലാശാലാ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയത്.
മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്നുണ്ടായ കല്ലേറില്‍ പോലീസുകാര്‍ക്കും ലാത്തിചാര്‍ജ്ജില്‍ വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റിരുന്നു. മൂന്നൂറോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.