You are Here : Home / News Plus

നൈജീരിയയില്‍നിന്ന് വീണ്ടും സ്ത്രീകളെ തട്ടിക്കൊണ്ടുപോയി

Text Size  

Story Dated: Tuesday, June 10, 2014 07:28 hrs UTC

നൈജീരിയയില്‍ ബോക്കോഹറാം തീവ്രവാദികള്‍ വീണ്ടും സ്ത്രീകളെ തട്ടിക്കൊണ്ടുപോയി. നൈജീരയയിലെ ഒരു ഉള്‍ഗ്രാമത്തില്‍ നിന്ന് 20 സ്ത്രീകളെയാണ് പുതിയതായി തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോവലിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ബോക്കോഹറാം തീവ്രവാദികള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് സംശയിക്കടുന്നു.സംഘര്‍ഷ മേഖലയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍നിന്ന് ഫ് ളൂനായി ഗോത്രവര്‍ഗത്തില്‍പ്പെട്ടവരെയാണ് തട്ടിക്കൊണ്ടുപോയത്. അഭയാര്‍ത്ഥി ക്യാമ്പിലേക്ക് സംഘമായി എത്തിയ തോക്കുധാരികള്‍ സ്ത്രീകളെ തൊക്കിന് മുന്നില്‍ നിര്‍ത്തി വണ്ടിയിലേക്ക് കയറാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച മൂന്ന് യുവാക്കളെയും ബന്ധികളാക്കി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.