You are Here : Home / News Plus

ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി

Text Size  

Story Dated: Wednesday, June 04, 2014 07:23 hrs UTC

 ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭയുടെ ആദ്യസമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സര്‍ക്കാരിന് വന്‍ പിന്തുണയാണ് ജനങ്ങള്‍ നല്‍കിയിട്ടുള്ളത്. ജനങ്ങളുടെ പ്രതീക്ഷകള്‍ സഫലമാക്കാന്‍ അക്ഷീണം പരിശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.വാഹനാപകടത്തില്‍ അന്തരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ചശേഷം ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. താത്കാലിക (പ്രോടേം) സ്പീക്കര്‍ കമല്‍നാഥിന്റെ അധ്യക്ഷതയിലാണ് ആദ്യസമ്മേളനം ചേര്‍ന്നത്. 543 പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ വ്യാഴം വെള്ളി ദിവസങ്ങളില്‍ നടക്കും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More