You are Here : Home / News Plus

29 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വിട്ടയയ്ക്കും

Text Size  

Story Dated: Tuesday, June 03, 2014 07:13 hrs UTC

മത്സ്യബന്ധനത്തിനിടെ ശ്രീലങ്കന്‍ നാവികസേന കഴിഞ്ഞയാഴ്ച പിടികൂടിയ 29 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കാന്‍ പ്രസിഡന്റ് മഹീന്ദ രാജപാക്‌സെ ഉത്തരവിട്ടു. മത്സ്യത്തൊഴിലാളികളെ 16 വരെ റിമാന്‍ഡ് ചെയ്യാന്‍ മാന്നാറിലെ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ , ഇന്ത്യയിലെ പുതിയ സര്‍ക്കാരുമായുള്ള നല്ലബന്ധം പരിഗണിച്ചാണ് 26 പേരെയും വിട്ടയയ്ക്കാന്‍ ഉത്തരവിട്ടതെന്ന് രാജപാക്‌സെയുടെ വക്താവ് പറഞ്ഞു. കച്ചിത്തീവിനടുത്ത് മത്സ്യബന്ധം നടത്തവെ മെയ് 31 ന് രാത്രിയാണ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടിയത്. തമിഴ്‌നാട്ടിലെ രാമേശ്വരം സ്വദേശികളാണ് പിടിയിലായവര്‍ .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.