You are Here : Home / News Plus

നേപ്പാളില്‍ ബസ്സപകടം: ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ അടക്കം 16 പേര്‍ മരിച്ചു

Text Size  

Story Dated: Tuesday, June 03, 2014 07:11 hrs UTC

നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് ഇന്ത്യയില്‍നിന്നുള്ള തീര്‍ഥാടകര്‍ അടക്കം 16 പേര്‍ മരിച്ചു. തലസ്ഥാനമായ കാഠ്മണ്ഡുവില്‍നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ചുരത്തില്‍ തിങ്കളാഴ്ച വൈകീട്ട് 5.30 നാണ് അപകടം നടന്നത്. സ്വര്‍ഗാദ്രി ക്ഷേത്രത്തില്‍നിന്ന് കപിലവസ്തുവിലേക്ക് മടങ്ങിയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. 60 പേരാണ് അപകടത്തില്‍പ്പെട്ട ബസ്സില്‍ ഉണ്ടായിരുന്നത്. മരിച്ചവരില്‍ 11 പേര്‍ ഇന്ത്യക്കാരാണെന്ന് സൂചനയുണ്ട്. ഉത്തര്‍പ്രദേശിലെ ബല്‍റാംപുര്‍ , ഗോണ്ട ജില്ലകളില്‍നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ട തര്‍ത്ഥാടകരെന്ന് ഇന്ത്യന്‍ എംബസി പത്രക്കുറിപ്പില്‍ അറിയിച്ചു. ഏഴ് സ്ത്രീകളുടേതടക്കം 10 പേരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയിട്ടുണ്ട്. പരിക്കുകളോടെ രക്ഷപെട്ട 20 പേരെ പ്രദേശത്തെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More