You are Here : Home / News Plus

നൈജീരിയയിലെ ബാറില്‍ സ്‌ഫോടനം: 14 പേര്‍ മരിച്ചു

Text Size  

Story Dated: Monday, June 02, 2014 05:11 hrs UTC

നൈജീരിയയിലെ ബാറില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ 14 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ടെലിവിഷനില്‍ ഫുട്‌ബോള്‍ മത്സരം കണ്ടുകൊണ്ടിരുന്നവരാണ് മരിച്ചവരില്‍ ഏറെയും. വടക്കുകിഴക്കന്‍ നൈജീരിയയിലെ അഡമാവാ സംസ്ഥാനത്തെ മുബിയിലാണ് സംഭവം.സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, ബോകോഹറാം തീവ്രവാദികളുടെ ആക്രമണങ്ങളെത്തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് അഡമാവ. കഴിഞ്ഞമാസം നൈജീരിയയില്‍ ബോകോഹറാം തീവ്രവാദികള്‍ നടത്തിയ സ്‌ഫോടനങ്ങളില്‍ 200 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. വടക്കന്‍ നൈജീരിയയിലെ സ്‌കൂളില്‍നിന്ന് ബോകോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 200 പെണ്‍കുട്ടികളെ മോചിപ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.