തിരുവനന്തപുരം: ഓര്‍ത്തഡോക്സ് സഭയുടെ വലിയ ബാവ ബസേലിയസ് മാര്‍ത്തോമ പ്രഥമന്‍ കത്തോലിക്കാ ബാവ (94) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളത്തെുടര്ന്നു ഏറെ നാളായി പരുമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. പ്രയാധിക്യം മൂലം 2010 ഒക്ടോബര്‍ 31ന് അദ്ദേഹം സ്ഥാനത്യാഗം ചെയ്തിരുന്നു.പിന്നീട് കോട്ടയം ദേവലോകം അരമനയില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ബാവയുടെ സംസ്കാരം സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ സഭാ നേതൃത്വത്തിന്‍െറ ചര്‍ച്ചക്കു ശേഷം അറിയിക്കും.
Comments