You are Here : Home / News Plus

ഇ ശ്രീധരന്‍ കേന്ദ്രമന്ത്രിയായേക്കും

Text Size  

Story Dated: Monday, May 19, 2014 06:21 hrs UTC

 
ഇ ശ്രീധരന്‍ കേന്ദ്ര  മന്ത്രിയാകാനുള്ള സാധ്യത വര്‍ധിക്കുന്നു. റെയില്‍വേ മന്ത്രി പദമാകും അദ്ദേഹത്തിന് ലഭിക്കുക.  മോദി മന്ത്രിസഭയില്‍ ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സാങ്കേതികമായി മുന്നില്‍ നിന്ന് നയിക്കാന്‍ കഴിയുന്നവരെയും പ്രധാനപ്പെട്ട ബ്യൂറോ ക്രാറ്റുകളെയും ഉള്‍പ്പെടുത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഈ പട്ടികയിലാണ് മലയാളിയും ഡിഎംആര്‍സിയുടെ മുഖ്യ ഉപദേശകനുമായ ഇ. ശ്രീധരന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നരേന്ദ്രമോദിക്ക് ഇ. ശ്രീധരനോട് പ്രത്യേക താത്പര്യം ഉണ്ട്. അതുകൊണ്ടാണ് റെയില്‍വെയുടെ ചുമതലക്കാരനായി ഇ. ശ്രീധരനെ മോദി പരിഗണിക്കുന്നത്. റെയില്‍വെയുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായാകും ഇ. ശ്രീധരനെ നരേന്ദ്ര മോദി നിര്‍ദ്ദേശിക്കുക. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.