You are Here : Home / News Plus

സര്‍വീസിനിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

Text Size  

Story Dated: Thursday, May 15, 2014 08:09 hrs UTC

സര്‍വീസ് നടത്തുന്നതിനിടെ കെ.എസ്.ആര്‍.ടിസി ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ചു. താമരശ്ശേരി ഡിപ്പോയിലെ ഡ്രൈവര്‍ കായണ്ണ ചിറക്കാട് സ്വദേശി എന്‍.കെ. മോഹനന്‍ (51) ആണ് മരിച്ചത്. രാവിലെ പേരാമ്പ്രയിലേക്ക് സര്‍വീസ് നടത്തുന്നതിനിടെ 27ാം മൈലില്‍ വെച്ച് മോഹനന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ബസ് റോഡരുകില്‍ പാര്‍ക്ക് ചെയ്തശേഷം സീറ്റിലേക്ക് കുഴഞ്ഞുവീണ ഡ്രൈവറെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ആസ്പത്രിയിലെത്തിച്ചു. പ്രഥമശുശ്രൂഷക്കുശേഷം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു മരണം. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More