You are Here : Home / News Plus

എന്‍.ഡി.എയെ പിന്തുണക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന്‍ നവീന്‍ പട്നായിക്.

Text Size  

Story Dated: Wednesday, May 14, 2014 06:52 hrs UTC

എന്‍.ഡി.എയെ പിന്തുണക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന്‍ ബി.ജെ.ഡി നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക്. ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്നും  നവീന്‍ പട്നായിക് പറഞ്ഞു. ബി.ജെ.പിയോടും കോണ്‍ഗ്രസിനോടും സമദൂര നിലപാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ ഉപാധികളോടെ പിന്തുണ നല്‍കാന്‍ തയാറാണെന്ന് കഴിഞ്ഞ ദിവസം ബി.ജെ.ഡി നേതാവ് പ്രവാദ് ത്രിപാഠി വ്യക്തമാക്കിയിരുന്നു. ഒഡീഷക്ക് പ്രത്യേക പദവി അനുവദിക്കുമെങ്കില്‍ ഉപാധികളോടെ പിന്തുണനല്‍കാമെന്ന് ഒഡീഷ ചീഫ് വിപ്പായ  പ്രവാദ് ത്രിപാഠി പറഞ്ഞു. സംസ്ഥാനത്തിന്‍റെയും  രാജ്യത്തിന്‍റെയും  താല്‍പര്യം പരിഗണിച്ച് പിന്തുണ നല്‍കുമെന്നാണ് ത്രിപാഠി പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More