You are Here : Home / News Plus

കെ.ടി തോമസ് കൈയൊഴിഞ്ഞു; കേരളത്തിന് വേണ്ടി വാദിക്കാനല്ല തന്നെ ഉന്നതാധികാരസമിതി അംഗമാക്കിയത്

Text Size  

Story Dated: Sunday, May 11, 2014 11:15 hrs UTC



കേരളത്തിന് വേണ്ടി വാദിക്കാനല്ല തന്നെ ഉന്നതാധികാരസമിതി അംഗമാക്കിയതെന്ന് ജസ്റ്റിസ് കെ.ടി തോമസ് പറഞ്ഞു. ഡാം സുരക്ഷിതമാണെന്ന് 11 സുപ്രിം കോടതി ജഡ്ജിമാര്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഡാം സുരക്ഷിതമെന്ന് കേള്‍ക്കുമ്പോള്‍ ആശ്വസിക്കുകയല്ലെ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നും കേരളത്തിലെ ജനങ്ങളുടെ കയ്യടിക്കുവേണ്ടി താന്‍ സത്യം മാറ്റിപ്പറയില്ല.

കേരളം ആവശ്യപ്പെട്ടാല്‍ മുല്ലപ്പെരിയാറില്‍ ഉദ്പ്പാദിപ്പിക്കുന്ന വൈദ്യുതി ലഭിക്കും. അങ്ങനെവന്നാല്‍ ഡാം സുരക്ഷിതമാണെന്ന് കേരളത്തിന് പറയേണ്ടിവരും. അതുകൊണ്ടാണ് കേരളം ഇക്കാര്യം ആവശ്യപ്പെടാത്തതെന്നും കെ.ടി തോമസ് പറഞ്ഞു.
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയാക്കുന്നതിനെ താന്‍ എതിര്‍ത്തിരുന്നുവെന്നും എന്നാല്‍ കേരളത്തിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ഇക്കാര്യം വാദിച്ചതായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനു വേണ്ടി വാദിക്കാനല്ല സത്യത്തിന്റെ ഭാഗം പറയാനാണ് താന്‍ ഉന്നതാധികാര സമിതിയില്‍ അംഗമായത്. കേരളത്തിനു വേണ്ടി വാദിക്കാന്‍ കേരളം പണം കൊടുത്ത് വിദഗ്ധ അഭിഭാഷകരെ വെച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.
ജനങ്ങളെ ഭ്രാന്തു പിടിപ്പിക്കുന്ന പ്രചരണങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണം. മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ച് തമിഴ്‌നാട് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ കേരളത്തിന് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.