You are Here : Home / News Plus

ആര്‍മി ടീമിനു വേണ്ടി മോഹന്‍ലാല്‍

Text Size  

Story Dated: Wednesday, May 07, 2014 11:09 hrs UTC

കണ്ണൂര്‍: കണ്ണൂര്‍ പ്രസ് ക്ലബ് മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി ജവഹര്‍‌സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദമത്സരത്തില്‍ കാണികളുടെ പ്രിയങ്കരനായ മോഹന്‍ലാല്‍ കണ്ണൂര്‍ ടെറിട്ടോറിയല്‍ ആര്‍മി ടീമിനുവേണ്ടി കളിക്കാനിറങ്ങി.മേജര്‍ രവിയും ലാലിനൊപ്പം കളിക്കാനിറങ്ങി.പെട്ടന്നെത്തിയ ചാറ്റല്‍മഴ പരിഭ്രാന്തി പരത്തിയെങ്കിലും മോഹന്‍ ലാല്‍ കളത്തിലിറങ്ങിയതോടെ കാണികള്‍ ആവേശഭരിതരായി. ടെറിട്ടോറിയല്‍ ആര്‍മി കമാന്‍ഡന്റ് കേണല്‍ ബി.എസ്.ബാലി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് കെ.എന്‍.ബാബു അധ്യക്ഷതവഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.കെ.ബിനീഷ് സ്വാഗതംപറഞ്ഞു. കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ ആദ്യപന്തടിച്ച് തുടക്കം കുറിച്ചു. ആര്‍മി ടീം മൂന്നു പോയിന്റുകള്‍ നേടിയതിനു പിന്നാലെ മോഹന്ലാല്‍ സര്‍വീസ് ചെയ്തുതുടങ്ങി. 15 മിനിറ്റില്‍ ടെറിട്ടോറിയല്‍ ആര്‍മി 25 പോയിന്റ് നേടിയിരുന്നു പ്രസ് ക്ലബ് ടീമിന് 13 പോയിന്റും കിട്ടി.അഴീക്കല്‍ സി.ഐ.രത്‌നകുമാര്‍ പോലീസ് ടീമിനെയും ഷമീര്‍ ഊര്‍പ്പള്ളി പ്രസ് ക്ലബ് ടീമിനെയും നയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More