You are Here : Home / News Plus

സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം

Text Size  

Story Dated: Wednesday, May 07, 2014 06:58 hrs UTC

കന്യാകുമാരിക്ക് തെക്ക് രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിച്ചതിനാല്‍ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കി. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കേരളം, ലക്ഷദ്വീപ് തീരങ്ങളിലെ ചില സ്ഥലങ്ങളില്‍ കാറ്റിന്റെ വേഗം 60 കിലോമീറ്റര്‍ വരെയാകാം. മത്സ്യത്തൊഴിലാളികള്‍ അടുത്ത 48 മണിക്കൂര്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി വടക്ക് പടിഞ്ഞാറായി കേരള തീരത്തിന് സമാന്തരമായി നീങ്ങും. ഇതുകാരണം വ്യാഴാഴ്ച വരെ ചില സ്ഥലങ്ങളില്‍ 13 സെന്റീമീറ്ററിന് മുകളില്‍ ശക്തമായ മഴ പെയ്യും. വെള്ളിയാഴ്ച വരെ മഴ തുടരും. കര്‍ണാടക തീരത്തേക്കാണ് ന്യൂനമര്‍ദ്ദം നീങ്ങുന്നത്. എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്കി. പോലീസ്, അഗ്നിശമന സേന എന്നിവയോടും ആവശ്യമായ മുന്‍കരുതലിന് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് അതിശക്തമായ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മരച്ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. റവന്യൂവകുപ്പ് തിരുവനന്തപുരത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. നമ്പര്‍ 0471 2331639. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.