You are Here : Home / News Plus

മുല്ലപ്പെരിയാര്‍ : കേരളത്തിന്‌ തിരിച്ചടി, ഡാം സുരക്ഷാനിയമം സുപ്രീം കോടതി റദ്ദാക്കി

Text Size  

Story Dated: Wednesday, May 07, 2014 06:53 hrs UTC

 മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ കേരളത്തിന് തിരിച്ചടിയേകി ഡാം സുരക്ഷാ നിയമം സുപ്രീം കോടതി അസാധുവാക്കി. ഡാമിലെ ജലനിരപ്പ് 136 അടിയില്‍ നിന്നും 142 അടിയാക്കി ഉയര്‍ത്താമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഡാമിലെ ജലനിരപ്പ്, സുരക്ഷ, അറ്റകുറ്റപ്പണി എന്നിവയില്‍ തീരുമാനമെടുക്കാന്‍ മൂന്നംഗ സമിതിയെയും സുപ്രീം കോടതി നിയോഗിച്ചു. കേന്ദ്ര ജലകമ്മീഷന്‍ ചെയര്‍മാനായിരിക്കും സമിതിയുടെ അധ്യക്ഷന്‍. കേരളത്തിന്റെയും തമിഴ്‌നാടിന്‍റെയും  ഓരോ അംഗങ്ങളും സമിതിയിലുണ്ടായിരിക്കും. വര്‍ഷത്തില്‍ രണ്ട് തവണ സമിതി പരിശോധന നടത്തും. സമിതിയുടെ ചെലവ് തമിഴ് നാട് വഹിക്കണം. ഡാമില്‍ നിറയുന്ന വെള്ളത്തിന്റെ അളവ് , അറ്റകുറ്റപ്പണി തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കണം. മഴക്കാലത്തും വേനല്‍ക്കാലത്തുമായിരിക്കും പരിശോധന നടത്തേണ്ടതെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡാമിന്‍റെ  അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയിട്ടുണ്ട്. ഡാമിന് സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും കോടതി പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More