ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് എല്‍പിജി സിലിണ്ടര്‍ ട്രക്ക് ജീവനക്കാര്‍ വ്യാഴാഴ്ച മുതല്‍ ആരംഭിച്ച സമരം ഒത്തുതീര്‍പ്പായി. ജീവനക്കാരും വിതരണക്കാരുമായി സംസ്ഥാന ലേബര്‍ കമ്മീഷണര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. ശമ്പളത്തിന്റെ 15 ശതമാനം ഇടക്കാല ആശ്വാസമായി നല്കാന് ചര്‍ച്ചയില്‍ തീരുമാനമായി. മറ്റ് 17 ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനും തീരുമാനിച്ചു. രണ്ടുമണിയോടെ പാചകവാതകവിതരണം പുനസ്ഥാപിക്കുമെന്നാണ് കരുതുന്നത്.
Comments