ചെന്നെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് ശ്രീലങ്കന്‍ സ്വദേശികളെ പോലീസ് പിടികൂടി. ശിവപാലന്‍, മുഹമ്മദ് സലിം എന്നിവരെയാണ് ക്യൂബ്രാഞ്ച് പിടികൂടിയത്.ഇവര്‍ക്ക് ഐ.എസ്.ഐ ബന്ധം ഉള്ളതായി സംശയിക്കുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശിവപാലന്‍ ഒരു തമിഴ് മാഗസനിലാണ് ജോലിചെയ്യുന്നത്.
സംശയകരമായ സാഹചര്യത്തില്‍ ആയിരത്തോളം പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് മതിയായ യാത്രാരേഖകളില്ലാതിരുന്ന ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
Comments