You are Here : Home / News Plus

ഹാരിസണ്‍ ഭൂമിയിലെ ആദിവാസി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നു

Text Size  

Story Dated: Tuesday, April 29, 2014 07:04 hrs UTC

ഹാരിസണ്‍ മലയാളം പ്ളാന്‍േറഷന്‍െറ വയനാട്ടിലെ ഭൂമിയില്‍ നിന്ന് കൈയേറ്റക്കാരെ ഒഴിപ്പിച്ചു. മേപ്പാടി-അരപ്പറ്റ, നെടുമ്പാല എന്നീ പ്രദേശങ്ങളില്‍ ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ നടന്ന കൈയേറ്റങ്ങളാണ് രാവിലെ ഒഴിപ്പിക്കാന്‍ ആരംഭിച്ചത്. വൈത്തിരി തഹസില്‍ദാറുടെ നേതൃത്വത്തിലാണ് നടപടി. രണ്ടുവര്‍ഷം മുമ്പാണ് അരപ്പറ്റയിലെ കൃഷിയില്ലാത്ത ഭൂമിയില്‍ 150 കുടുംബങ്ങള്‍ കുടിയില്‍കെട്ടി താമസം ആരംഭിച്ചത്. തുടര്‍ന്ന് ഹാരിസണിന്‍െറ ഹരജിയില്‍ പൊലീസ് സഹായത്തോടെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഹൈകോടതി നിര്‍ദേശിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.