ഉപദേശം നിര്‍ത്താന്‍ പ്രിയങ്ക ഗാന്ധിയോട് മേനക ഗാന്ധി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നതുപോലെ തന്റെ മകനും ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും യുദ്ധമൊന്നും നടക്കുന്നില്ലെന്നും മേനക പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ആദര്‍ശ യുദ്ധമാണ് നടക്കുന്നതെന്നും അല്ലാതെ ഫാമിലി ടീ പാര്‍ട്ടിയല്ലെന്നും പ്രിയങ്ക കഴിഞ്ഞ ദിവസം വരുണിനെ ഉപദേശിച്ചിരുന്നു. വരുണ്‍ തന്റെ സഹോദരനാണെങ്കിലും തെറ്റായ വഴിയിലാണ് നടക്കുന്നതെന്നും ജനങ്ങള്‍ നേരായ വഴി കാട്ടികൊടുക്കണമെന്നും പ്രിയങ്ക പറഞ്ഞിരുന്നു.
Comments