You are Here : Home / News Plus

ജാര്‍ഖണ്ഡില്‍ മാവോവാദികള്‍ റെയില്‍ പാളം തകര്‍ത്തു

Text Size  

Story Dated: Thursday, April 17, 2014 07:47 hrs UTC

ജാര്‍ഖണ്ഡിലെ ബൊക്കാറോവില്‍ മാവോവാദികള്‍ റെയില്‍ പാളം തകര്‍ത്തു. ലോക്‌സഭാതിരഞ്ഞെടുപ്പ് നടക്കുന്ന ഗിരിധി മണ്ഡലത്തില്‍ ബൊക്കാറോ ദാനിയാ റെയില്‍വേ സ്റ്റേഷനും ബീഹാറിലെ ജാഗേശ്വര്‍ സ്‌റ്റേഷനും ഇടയിലാണ് മാവോവാദികള്‍ സ്‌ഫോടനത്തിലൂടെ പാളം തകര്‍ത്തത്.
ഈ പാതയിലൂടെയുള്ള റെയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഗിരിധി ലോക്‌സഭാമണ്ഡലത്തിലെ പത്തിടങ്ങളില്‍ മാവോവാദികള്‍ സ്‌ഫോടനം നടത്തി.ബിസ്തൂറില്‍ രാവിലെ എട്ടരയോടെ ഏഴ് ബോംബ്‌സ്‌ഫോടനങ്ങളാണുണ്ടായത്. ഹര്‍ലാദിയിലും ഗാമരിയയിലുമായി പുലര്‍ച്ചെ ഒന്നരക്ക് മൂന്നുസ്‌ഫോടനങ്ങളും മാവോവാദികള്‍ നടത്തിയതായി പോലീസ് പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More