You are Here : Home / News Plus

വരുണിനെ വിമര്ശിച്ച് മനേക ഗാന്ധി

Text Size  

Story Dated: Thursday, April 03, 2014 07:11 hrs UTC

അമേഠിയിലെ രാഹുല്‍ ഗാന്ധി നടത്തിയ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ച വരുണ്‍ ഗാന്ധിയെ വിമര്‍ശിച്ച് അമ്മയും പലിബിത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ മനേക ഗാന്ധി രംഗത്തെത്തി. ഞാന്‍ അമേഠിയില്‍ പോയിട്ടുണ്ട്. അവിടുത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വരുണ്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവമല്ല. നേരിട്ടു കാണാത്ത കാര്യങ്ങളെ കുറിച്ച് വരുണ്‍ സംസാരിക്കാന്‍ പാടില്ല. എന്തെങ്കിലും പറയുന്നതിന് മുന്‍പ് അതിന്‍റെ  വസ്തുതകള്‍ വിലത്തിരുത്തണം-മനേക പറഞ്ഞു. താന്‍ മത്സരിക്കുന്ന മണ്ഡലമായ സുല്‍ത്താന്‍പുര്‍ മണ്ഡലത്തില്‍ എന്‍ .ജി.ഒ പ്രവര്‍ത്തകരുടെയും അധ്യാപകരുടെയും യോഗത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു വരുണ്‍ രാഹുല്‍ അമേഠിയില്‍ സ്ത്രീ ശാക്തീകരണത്തിനായി ചെയ്ത പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയത്. ഈ പ്രവര്‍ത്തനങ്ങളെ താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നും വരുണ്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. വരുണ്‍ താന്‍ നടത്തിയ പ്രവത്തനങ്ങളെ പ്രകീര്‍ത്തിച്ചതില്‍ സന്തോഷമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറയുകയും ചെയ്തു. എന്നാല്‍ ഇതിനുശേഷം താന്‍ രാഹുലിനെയോ ഏതെങ്കിലും പാര്‍ട്ടിയെയോ പുകഴ്ത്തുകയല്ല ചെയ്തതെന്ന് പറഞ്ഞ് വരുണ്‍ മലക്കം മറിഞ്ഞിരുന്നു. എന്നാല്‍ , ഇത് സ്മൃതി ഇറാനിയെ ഇറക്കി അമേഠി പിടിച്ചെടുക്കാന്‍ പദ്ധതിയിട്ട ബി.ജെ.പി.ക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More