You are Here : Home / News Plus

കേരളത്തില്‍ ഭരണമാറ്റമുണ്ടാവില്ലെന്ന് ആന്റണി

Text Size  

Story Dated: Wednesday, April 02, 2014 07:04 hrs UTC

കേരളത്തില്‍ തിരഞ്ഞെടുപ്പിന് ശേഷം നേതൃമാറ്റമോ ഭരണമാറ്റമോ ഉണ്ടാവില്ലെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി. തൃശൂര്‍ പ്രസ് ക്ലബില്‍ നടന്ന മുഖാമുഖത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ആന്റണി. കേരളത്തിലെ നിഷ്പക്ഷ വോട്ടര്‍മാര്‍ സി.പി.എമ്മിനെ കൈവിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞതവണ കിട്ടിയതില്‍ ഒരു സീറ്റ് എങ്കിലും യു.ഡി.എഫിന് കൂടുതല്‍ കിട്ടുമെന്ന് ആന്റണി ആവര്‍ത്തിച്ചു. രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാന തുരുത്തായി ശേഷിക്കുന്നത് കേരളമാണ്. ടി.പി വധത്തില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ സി.പി.എം കേരളത്തിലും ഇല്ലാതാകുമെന്നും ആന്റണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.