ന്യൂഡല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ വധിക്കാന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. ശ്രീപെരുംപതൂരില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച മനുഷ്യബോംബാക്രമണത്തിലൂടെ മോദിയെ കൊലപ്പെടുത്താനാണ് ഭീകര്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി മോദിയെ പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്റലിജന്‍സ് ബ്യൂറോ 'റെഡ് അലര്‍ട്ട്' പുറപ്പെടുവിച്ചിരുന്നു. .ലഷ്കറെ തൊയ്ബ, ഇന്ത്യന്‍ മുജാഹിദ്ദീന്‍,സിമി എന്നീ സംഘടനകളുമായി ബന്ധമുള്ള പ്രവര്‍ത്തകരെ കണ്ടെത്താനുള്ള ശ്രമം രഹസ്യാന്വേഷണ ഏജന്‍സികള്‍ ആരംഭിച്ചിട്ടുണ്ട്.ഹിസ്ബുള്‍ മുജാഹിദ്ദീന്റ രണ്ട് സെല്ലുകളും നിരീക്ഷണത്തിലാണ്.മനുഷ്യബോംബാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ മോദി പങ്കെടുക്കുന്ന യോഗങ്ങള്‍ക്കായി ഐബി സുരക്ഷാനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.ലോക്സഭയിലേക്ക് മോദി മത്സരിക്കുന്ന വാരാണസി, വഡോദാര എന്നിവിടങ്ങളില്‍ വച്ച് ആക്രമണം നടത്താനാണ് പദ്ധതി. കഴിഞ്ഞ ഓഗസ്റ്റില്‍ ഫോണ്‍ ചോര്‍ത്തല്‍ വഴി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മനുഷ്യ ബോംബ് ആക്രമണത്തിനുള്ള സാധ്യത വ്യക്തമായത്.
Comments