You are Here : Home / News Plus

ടിപിയ്‌ക്കെതിരെ കൊലപാതക ശ്രമം ഉണ്ടായത് വിഎസ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍: തിരുവഞ്ചൂര്‍

Text Size  

Story Dated: Saturday, March 22, 2014 09:00 hrs UTC

ആദ്യം എടുത്ത നിലപാട് എന്തുകൊണ്ട് മാറ്റിപ്പറഞ്ഞുവെന്ന് വി.എസ്. വ്യക്തമാക്കണമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.ഒരു കല്ല് ഇങ്ങോട്ടെറിഞ്ഞാല്‍ നൂറ് കല്ലുകള്‍ തിരിച്ചുചെല്ലുമെന്ന് ഉദ്ദേശിച്ചാണ് വിഎസ് ഇതൊക്കെ ഇപ്പോള്‍ പറയുന്നത്. അച്യുതാനന്ദന്‍ കേരള സമൂഹത്തോട് സത്യം പറയാന്‍ തയാറാകണം. പുസ്തകമെഴുതി താന്‍ വില്‍പന നടത്തുകയാണെന്ന് വിഎസ് ആരോപിക്കുന്നതെങ്കില്‍ ഇരകള്‍ വേട്ടയാടപ്പെടുകയണെന്ന പേരില്‍ വിഎസ് എഴുതിയ പുസ്തകം സ്ത്രീത്വം തന്നെ വില്‍പന നടത്താനുള്ള വഴിയല്ലായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

രക്തസാക്ഷികളെക്കുറിച്ചും സമരത്തെക്കുറിച്ചും വിഎസ് പുസ്തമെഴുതിയിരുന്നു. ഇതൊക്കെ ധനസമ്പാദനത്തിന് വേണ്ടിയായിരുന്നോ എന്ന് വി എസ് പറയണം. വിഎസ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ടിപിക്ക് സംരക്ഷണം നല്‍കണമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അന്ന് വിഎസ് എന്തുസംരക്ഷണം നല്‍കിയെന്നത് വ്യക്തമാക്കണം. അന്നാണ് ടിപിയ്‌ക്കെതിരെ കൊലപാതക ശ്രമം ഉണ്ടായത്.

വിഎസിന്റെ വരവോടെ എല്‍ഡിഎഫ് ജയിക്കുമെന്ന് പറയുന്നവര്‍ കഴിഞ്ഞ തവണ 16 സീറ്റിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ തോറ്റത് വിഎസിന്റെ പ്രവര്‍ത്തനം കൊണ്ടാണോഎന്ന് തിരുവഞ്ചൂര്‍ പരിഹസിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.