ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയില്‍ മരം പൊട്ടി വീണ് സ്ത്രീ മരിച്ചു. നിലമ്പൂര്‍ പെരുമ്പിലാവ് സംസ്ഥാന പാതയില്‍ തുവ്വൂരിനടുത്ത് വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. തുവ്വൂര്‍ പായിപ്പുല്ലിലെ പരേതനായ മുഹമ്മദ് എന്ന നാണിയുടെ ഭാര്യ കദീശ(50) ആണ് മരിച്ചത്. തുവ്വൂരില്‍ നിന്നും ഓട്ടോയില്‍ മഞ്ചേരിയിലേക്ക് പോവും വഴി റോഡിലേക്ക് ചാഞ്ഞുകിടന്ന മരം പൊട്ടിവീഴുകയായിരുന്നു. കുടെ ഉണ്ടായിരുന്ന മകനും മകള്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.
Comments