You are Here : Home / News Plus

തേജ്പാലിന്‍റെ സെല്ലില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു

Text Size  

Story Dated: Monday, February 24, 2014 06:53 hrs UTC

ലൈംഗികാരോപണ കേസില്‍ ജയിലില്‍ കഴിയുന്ന തെഹല്‍ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിന്‍റെ  സെല്ലില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ജയിലധികൃതര്‍ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ ഫോണ്‍ കണ്ടെുത്തത്. എന്നാല്‍ ഫോണ്‍ തന്‍്റേതല്ലെന്ന്‍ തേജ്പാല്‍ ജയിലധികൃതരോട് പറഞ്ഞു.
സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്‍റെ  നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ജയിലില്‍ നിന്ന് ഒമ്പത് ഫോണുകള്‍ പിടിച്ചെടുത്തു.തേജ്പാലിനെ പാര്‍പ്പിച്ചിരിക്കുന്ന 14-ാം നമ്പര്‍ സെല്ലില്‍ നിന്ന് ഒരു ഫോണ്‍ കണ്ടത്തെിയെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. തേജ്പാലിനെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലില്‍ മറ്റ് മൂന്നു പേര്‍ കൂടിയുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.