You are Here : Home / News Plus

വാട്സ്ആപ്പ് ഇനി ഫേസ്ബുക്കിന് സ്വന്തം

Text Size  

Story Dated: Thursday, February 20, 2014 06:14 hrs UTC

 

ആഗോളതലത്തില്‍ ശ്രദ്ധനേടിയ മൊബൈല്‍ മെസേജിങ് സര്‍വീസായ വാട്സ്ആപ്പിനെ ഫേസ് ബുക്ക് ഏറ്റെടുത്തു. 1900 ലക്ഷം ഡോളറിനാണ് വാട്സ് ആപ്പിനെ  മാര്‍ക്ക് സുക്കര്‍ബര്‍ഗ് സ്വന്തമാക്കിയത്.
ഇന്‍്റര്‍നെറ്റ് കണക്ഷന്‍റെ  സഹായത്തോടെ ചാറ്റ്, ഫയല്‍ ഷെയറിങ് എന്നിവ സാധ്യമാകുന്ന സൗജന്യ ആപ്ളിക്കേഷനാണ് വാട്സ്ആപ്പ്. സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോ ഓഡിയോ ഫയലുകളും വേഗതകുറഞ്ഞ ഇന്‍്റര്‍നെറ്റ് കണക്ഷനിലൂടെ പോലും കൈമാറാമെന്നതും ഗ്രൂപ്പുകള്‍ നിര്‍മ്മിച്ച് സന്ദേശങ്ങള്‍ കൈമാറാമെന്നതുമാണ് വാട്സ് ആപ്പിന്‍റെ പ്രത്യേകത.
വിവരസാങ്കേതിക ലോകത്ത് ഫേസ്ബുക്കിനേക്കാള്‍ പ്രചാരം വാട്സ് ആപ്പ് നേടിയിരുന്നു. വാട്സ്ആപ്പിലെ 450 ദശലക്ഷത്തോളം ഉപഭോക്താക്കളെ സ്വന്തം കുടക്കീഴിലത്തെിക്കാന്‍ ഇതോടെ ഫേസ് ബുക്കിനായി. വാട്സ് ആപ്പിനെ ഫേസ്ബുക്കിന്‍്റെ ചട്ടക്കൂടില്‍ നിന്നുതന്നെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരമാകും നല്കുക.

സുപ്രധാനമായ ഇന്‍്റര്‍നെറ്റ് സേവനങ്ങള്‍ മികച്ചരീതിയിലും താങ്ങാനാവുന്ന തരത്തിലും കൂടുതല്‍ പേരില്‍ എത്തിക്കുകയെന്ന ഇരുസ്ഥാപനങ്ങളുടെയും ലക്ഷ്യപൂര്‍ത്തീകരണമാണ് ഈ ഇടപാടിലൂടെ സാധ്യമാകുന്നതെന്ന് വാര്‍ത്താക്കുറിപ്പിലൂടെ ഫേസ്ബുക്ക് അറിയിച്ചു. 400 ലക്ഷം ഡോളര്‍ പണമായും 1200 ലക്ഷം ഡോളറിന്‍്റെ ഫോസ് ബുക്ക് ഓഹരികളും വാട്സ് ആപ്പ് ജീവനക്കാര്‍ക്ക് തിരികെ നല്കാവുന്ന 300ലക്ഷം ഡോളറിന്‍്റെ ഓഹരികളുമാണ് ഏറ്റെടുക്കല്‍ തുകയായ 19 ബില്യണ്‍ നല്‍കുക. കഴിഞ്ഞ വര്‍ഷം മുന്‍നിര മെസേജിങ് സ്ഥാപനമായ സ്നാപ്ചാറ്റിനെ മൂന്നു ബില്യണ്‍ ഡോളറിന് ഏറ്റെടുക്കാന്‍ ഫേസ് ബുക്ക് നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു.

വാട്സ് ആപ് സ്ഥാപകന്‍ ജാന്‍ കൗണിനെ നാളുകളായി അറിയാം. ലോകം കൂടുതല്‍ സുതാര്യവും പരസ്പരം ബന്ധപ്പെട്ടതുമാകാനുള്ള കാഴ്ചപ്പാട് ഇരുവര്‍ക്കുമുണ്ട്. ജാന്‍ ഫേസ്ബുക്ക് ഡയറക്ടര്‍ബോര്‍ഡിലത്തെുന്നതില്‍ തനിക്ക് വളരെ സന്തോഷമുണ്ടെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.