You are Here : Home / News Plus

ഗ്രൂപ്പിന് അതീതമായി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി നിര്‍ദ്ദേശിച്ചു

Text Size  

Story Dated: Sunday, February 16, 2014 12:10 hrs UTC

കൊച്ചി: ഗ്രൂപ്പിന് അതീതമായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ സോണിയാ ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോടും പ്രവര്‍ത്തകരോടും നിര്‍ദ്ദേശിച്ചു. രാജ്യത്തിന്റെ ഭാവിയെയും ഗതിയെയും നിയന്ത്രിക്കുന്ന തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നതെന്നും കൊച്ചി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ പറഞ്ഞു.കോണ്‍ഗ്രസുകാരെല്ലാം ഒരു ഗ്രൂപ്പാണ് എന്നാലേ തെരഞ്ഞെടുപ്പില്‍ വിജയിക്കൂ. ഇതുവരെയുള്ള തിരഞ്ഞെടുപ്പല്ല നടക്കാന്‍ പോകുന്നത്. കോണ്‍ഗ്രസിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സംസ്ഥാന ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സോണിയാ ഗാന്ധി. ഗ്രൂപ്പിന്റെ അതി പ്രസരം മനം മടുപ്പിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഒരു ഗ്രൂപ്പേ ഉള്ളൂ . അത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആണ്. ഗ്രൂപ്പ് അതി പ്രസരത്തില്‍ മനം മടുത്ത് പാര്‍ട്ടിക്ക് പുറത്തു പോയവര്‍ക്കോ നിഷ്‌ക്രിയരായവര്‍ക്കോ ഇനി നിരാശപ്പെടേണ്ടി വരില്ല. അവര്‍ക്കൊക്കെ പാര്‍ട്ടിയിലേക്ക് വീണ്ടും സ്വാഗതമെന്നും വിഎം സുധീരന്‍ കൊച്ചിയില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.