You are Here : Home / News Plus

കര്‍ദ്ദിനാള്‍ ബസേലിയസ് മാര്‍ ക്ലീമീസ് സി.ബി.സി.ഐ. പ്രസിഡന്റ്

Text Size  

Story Dated: Tuesday, February 11, 2014 06:54 hrs UTC

കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി മലങ്കര സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്കാ ബാവയെ തിരഞ്ഞെടുത്തു. പാലായില്‍ നടക്കുന്ന സി.ബി.സി.ഐ പ്ലീനറി സമ്മേളനത്തിലാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. കെ.സി.ബി.സി പ്രസിഡന്റും നിലവില്‍ സി.ബി.സി.ഐ വൈസ് പ്രസിഡന്റുമാണ് .

നിലവിലുള്ള പ്രസിഡന്റ് മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസ് പ്രസിഡന്റ് സ്ഥാനം വഹിക്കാവുന്ന പരമാവധി നാലു വര്‍ഷകാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.