കെ.പി.സി.സി പ്രസിഡന്റായി വി.എം സുധീരനെയും വൈസ് പ്രസിഡന്റായി വി.ഡി സതീശന് എം.എല്‍.എയും എ.ഐ.സി.സി നേതൃത്വം തെരഞ്ഞെടുത്തു.എഐസിസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ എ, ഐ ഗ്രൂപ്പുകളുടെ പ്രതീക്ഷ തെറ്റിച്ചുകൊണ്ടാണ് സുധീരന് കെപിസിസി അധ്യക്ഷ സ്ഥാനത്ത് എത്തുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പിനെ മറികടന്നാണ് എഐസിസി സുധീരനെ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്തത്. രാഹുല്‍ ഗാന്ധിയുടെ താല്പര്യവും സുധീരന് അനുകൂലമായി. കഴിഞ്ഞ ദിവസം സുധീരന് ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കണ്ടിരുന്നു. കോണ്‍ഗ്രസിനകത്ത് താരതമ്യേന ക്ളീന്‍ ഇമേജ് ഉള്ള സുധീരന്റെ പേര് നേരത്തെ നിരവധി തവണ ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും ഗ്രൂപ്പുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു.സജീവ രാഷ്ട്രീയക്കാരന് എന്ന നിലയില്‍ അറിയപ്പെടുന്ന സുധീരന് ആലപ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ പാര്‍ലമെന്റിലും 1980 മുതല്‍ 1996 വരെ നാലു തവണ കേരള നിയമ സഭയിലും എത്തി. സംസ്ഥാന നിയമസഭാ സ്പീക്കര്‍, ആരോഗ്യ മന്ത്രി എന്നീ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്.
Comments