You are Here : Home / News Plus

യു.ഡി.എഫ് നേതാക്കള്‍ക്ക് പിണറായിയെ പേടി: കെ. സുധാകരന്‍

Text Size  

Story Dated: Sunday, February 09, 2014 12:29 hrs UTC

യു.ഡി.എഫ് നേതാക്കള്‍ക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പേടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എം.പി.
പിണറായിക്കെതിരെ പ്രവര്‍ത്തിക്കാന്‍ ചങ്കുറപ്പില്ലാത്ത നേതാക്കന്മാര്‍ കോണ്‍ഗ്രസിന്‍റയോ യു.ഡി.എഫിന്‍റയോ താക്കോല്‍ സ്ഥാനങ്ങളില്‍ ഉണ്ടെന്ന് ജനം സംശയിക്കുന്നു. എവിടെയോ എന്തോ ചീഞ്ഞു നാറുന്നെന്നും ആരൊക്കെയോ ആരയോ ഭയക്കുന്നെന്നും സുധാകരന്‍ ആരോപിച്ചു. ലാവലിന്‍ കേസില്‍ ഊര്‍ജ വകുപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് പിന്നില്‍ സംശയമുണ്ട്. കേസില്‍ നിന്ന് പിണറായി രക്ഷപ്പെടാന്‍ സര്‍ക്കാര്‍ സത്യവാങ്മൂലം കാരണമാകും. എത്ര അലംഭാവത്തോടെയാണ് ലാവലിന്‍ കേസ് കൈകാര്യം ചെയ്യുന്നതിന്‍റെ തെളിവാണിതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.