You are Here : Home / News Plus

പാമോലിന്‍ കേസ്: വി.എസ്. സുപ്രീംകോടതിയിലേക്ക്

Text Size  

Story Dated: Sunday, February 09, 2014 09:44 hrs UTC

പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സുപ്രീംകോടതിയെ സമീപിക്കും. കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന വിജിലന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വി.എസ് ഹരജി നല്‍കുക. പാമോലിന്‍ കേസ് പിന്‍ വലിക്കാനാവില്ലന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് ജനുവരി 27നാണ് ഹൈകോടതി സ്റ്റേ ചെയ്തത്. വിജിലന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു ഹൈകോടതി രണ്ടു മാസത്തെ സ്റ്റേ അനുവദിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.