You are Here : Home / News Plus

യമന്‍ തീരത്ത് ചരക്കുകപ്പല്‍ മുങ്ങി 12 ഇന്ത്യക്കാര്‍ മരിച്ചു

Text Size  

Story Dated: Sunday, February 02, 2014 06:46 hrs UTC

യമന്‍ തീരത്ത് ചരക്കുകപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്ന് ഇന്ത്യക്കാരായ 12 ജീവനക്കാര്‍ മരിച്ചു. യമനിലെ വ്യാപാരിയുടെ ഉടമസ്ഥതയിലുള്ള 1626 നമ്പര്‍ കപ്പലാണ് മുങ്ങിയത്. കച്ചവടത്തിനുള്ള സാധനങ്ങളുമായി പോകവെ തുറമുഖ നഗരമായ ഷെഹറിന് സമീപമാണ് കപ്പല്‍ മുങ്ങിയതെന്ന് യമന്‍ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനായി പ്രത്യേക സംഘത്തെയും തീരസംരക്ഷണ സേനയെയും നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.