You are Here : Home / News Plus

മോഡി പവാര്‍ കൂടിക്കാഴ്ച നടന്നതായി റിപ്പോര്‍ട്ട്

Text Size  

Story Dated: Friday, January 31, 2014 07:18 hrs UTC

 

കേന്ദ്ര കൃഷി മന്ത്രിയും എന്‍സിപി നേതാവുമായ ശരദ് പവാറും ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയും തമ്മില്‍ കൂടിക്കാഴ്ച നടന്നതായി റിപ്പോര്‍ട്ട്. മറാത്തി ദിനപത്രമായ ലോക്സത്തയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി 17ന് ഡല്‍ഹിയില്‍ വച്ചാണ് രഹസ്യ കൂടിക്കാഴ്ച നടന്നതെന്നാണ് പത്രം വ്യക്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച് ബിജെപി നയിക്കുന്ന എന്‍ഡിഎയുമായി സഖ്യമുണ്ടാക്കാന്‍ എന്‍സിപി തീരുമാനിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രസ്താവനക്കെതിരേ കേന്ദ്ര മന്ത്രിയും ശരദ് പവാറിന്‍റെ അടുത്ത അനുയായിയുമായ പ്രഫുല്‍ പട്ടേല്‍ രംഗത്തു വന്നതും എന്‍സിപി എന്‍ഡിഎയുമായി അടുക്കുന്ന സൂചനകളാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ഗുജറാത്ത് കലാപക്കേസിലെ സുപ്രീംകോടതി വിധിയെ മാനിക്കണമെന്നാണ് പട്ടേല്‍ പറഞ്ഞത്.
അതേസമയം കൂടിക്കാഴ്ചയുടെ വാര്‍ത്ത എന്‍സിപി നിഷേധിച്ചിട്ടുണ്ട്.  
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.