You are Here : Home / News Plus

ഒരു മാസത്തിനുള്ളില്‍ തന്നെ തൂക്കിക്കൊല്ലണമെന്ന് ബിജു രാധാകൃഷ്ണന്‍

Text Size  

Story Dated: Friday, January 24, 2014 10:23 hrs UTC

ഒരു മാസത്തിനുള്ളില്‍ തന്നെ തൂക്കിക്കൊല്ലണമെന്ന് ബിജു രാധാകൃഷ്ണന്‍ കോടതിയോട് ആവശ്യപ്പെട്ടു. മൂന്ന് കുട്ടികളുടെ സംരക്ഷണ ചുമതല തനിക്കാണെന്നും ശിക്ഷിക്കുകയാണെങ്കില്‍ തന്നെ തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്നും ബിജു രാധാകൃഷ്ണന്‍ കോടതിയോട് പറ‌ഞ്ഞു. ചിലര്‍ തന്നെ രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ തന്നോടു പറഞ്ഞിരുന്നുവെന്നു ബിജു കോടതിയില്‍ വ്യക്തമാക്കി. തനിക്കെതിരെ രാഷ്ട്രീയ ഗൂഡാലോചന നടക്കുന്നതായി ഒരു വര്‍ഷം മുമ്പ് മുഖ്യമന്ത്രിയോട് പറഞ്ഞതായി ബിജു രാധാകൃഷ്ണന്‍ കോടതിയില്‍ പറഞ്ഞു.തന്നെ ചുറ്റിപ്പറ്റിയുള്ള ഗൂഢാലോചനകള്‍ മുഖ്യമന്ത്രിയോട് പറഞ്ഞത് കൊണ്ടാണ് രശ്മി വധക്കേസില്‍ തന്നെ കുടുക്കിയത്. ഒരു മണിക്കൂറോളം സമയമാണ് മുഖ്യമന്ത്രിയോട് സംസാരിച്ചതെന്നും ബിജു വെളിപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.