You are Here : Home / News Plus

കാസര്‍കോട് മാര്‍ക്കറ്റില്‍ തീപ്പിടിത്തം: 25 ലക്ഷം രൂപയുടെ നഷ്ടം

Text Size  

Story Dated: Thursday, January 16, 2014 05:58 hrs UTC

നഗര മധ്യത്തിലെ മാര്‍ക്കറ്റില്‍ ഇന്ന് രാവിലെയുണ്ടായ അഗ്നിബാധയില്‍ ഇരുനില കെട്ടിടത്തിന്‍റെ മുകള്‍ നില കത്തി നശിച്ചു. മൂന്ന് മുറികളില്‍ മൊത്ത വിതരണത്തിനായി സൂക്ഷിച്ച മിഠായി,ബിസ്ക്കറ്റ്,പലയിനം പലഹാരങ്ങള്‍ എന്നിവയുടെ പാക്കറ്റുകള്‍ നശിച്ചു. നാലാമത്തെ മുറിയിലെ സാധനങ്ങള്‍ ഭാഗികമായും കേടായി. 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി അഗ്നിശമന സേന അറിയിച്ചു.കെ.വി.അബ്ദുല്ലയുടേതാണ് നശിച്ച സാധനങ്ങള്‍.
രാവിലെ ആറ് മണിയോടെയാണ് ആകാശത്തേക്ക് അഗ്നിഗോളങ്ങള്‍ ഉയരുന്നത് പരിസരവാസികള്‍ കണ്ടത്.അപ്പോഴേക്കും ഒട് മേഞ്ഞ കെട്ടിടത്തിന്‍റെ മേല്‍ക്കൂര കത്തിയമര്‍ന്നിരുന്നു.വിവരമറിഞ്ഞ് കുതിച്ചത്തെിയ അഗ്നിശമനസേന തീപടരുന്നത് തടഞ്ഞു.ഇടതൂര്‍ന്ന് പഴയ കെട്ടിടങ്ങളുള്ള ഭാഗമാണ് മാര്‍ക്കറ്റ്.തീ നിയന്ത്രണാധീനമാക്കിയില്ലങ്കെില്‍ തീ ആളിപ്പടര്‍ന്ന് നഗരം ചാമ്പലാവുമായിരുന്നു.സംഭവത്തിന്‍റെ ദ്യശ്യങ്ങള്‍ പകര്‍ത്തുന്നത് രക്ഷാപ്രവര്‍തനങ്ങള്‍ക്ക് തടസ്സമുണ്ടാവുമെന്ന് പറഞ്ഞ് അഗ്നിശമന സേന തടഞ്ഞു.
എം.കെ.മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.ഗോഡൗണായും വിവിധ മേഖലകളിലെ തൊഴിലാളികളുടെ താമസത്തിനും ഉപയോഗിക്കാന്‍ വാടകക്ക് നല്‍കിയതാണ് കെട്ടിടത്തിലെ മുറികള്‍.
മുറികളിലുണ്ടായിരുന്ന തദ്ദേശീയരും അന്യ സംസ്ഥാനക്കാരുമായ ഹോട്ടല്‍ തൊഴിലാളികള്‍ പുകയും ചൂടും അനുഭവപ്പട്ടപ്പോള്‍ രക്ഷപ്പെടുകയായിരുന്നു.മൂന്ന് മണിക്കൂര്‍ പരിശ്രമങ്ങള്‍ക്ക് ശേഷം 9.30 ഓടെയാണ് അഗ്നിശമനസേന പിന്‍വാങ്ങിയത്.എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ സംഭവസ്ഥലത്ത് എത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.