You are Here : Home / News Plus

ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് കേരളം

Text Size  

Story Dated: Saturday, January 11, 2014 07:56 hrs UTC

പാചകവാതക സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതിയില്‍ കേരള സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കും.
സബ്സിഡി ഇടനിലക്കാര്‍ തട്ടിയെടുക്കുന്നത് തടയാനും റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കി സബ്സിഡി അനധികൃതമായി നേടുന്നത് ഒഴിവാക്കാനുമാണ് ആധാര്‍ നിര്‍ബന്ധമാണെന്ന നിലപാട് കേരളം സ്വീകരിച്ചിരിക്കുന്നത്. ആധാറില്ലാതെ സബ്സിഡി നല്‍കാനാവില്ലെന്ന സുപ്രീംകോടതി വിധിയുടെ റിവ്യൂ ഹരജിയില്‍ കോടതി സംസ്ഥാനങ്ങളോട് അഭിപ്രായം ചോദിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആധാര്‍ നിര്‍ബന്ധമാണെന്ന് സത്യവാങ്മൂലം സര്‍ക്കാര്‍ നല്‍കാന്‍ പോകുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.