You are Here : Home / News Plus

"നമ്മള്‍ ഒരമ്മ പെറ്റ മക്കള്‍": യെദ്യൂരപ്പ ബിജെപിയില്‍ വീണ്ടും

Text Size  

Story Dated: Thursday, January 09, 2014 12:31 hrs UTC

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ബി ജെ പിയില്‍ വീണ്ടും അംഗത്വമെടുത്തു.ബി ജെ പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിയാണ് യെദ്യൂരപ്പയും അനുയായികളും വീണ്ടും പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്.

“പഴയതെല്ലാം നമുക്ക് മറക്കാം, നമ്മള്‍ ഒരമ്മ പെറ്റ മക്കളാണ്” യെദ്യൂരപ്പ പറഞ്ഞു. നമുക്ക് ഇനി ഒരുമിച്ച് പ്രവര്‍ത്തിക്കാം. നമ്മുടെ തെറ്റായ തീരുമാനങ്ങള്‍ കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലെത്തിച്ചു. പൊറുക്കാനാവാത്ത ഒരു തെറ്റാണ് അത്. എല്ലാം നമുക്ക് മറക്കാം - യെദ്യൂരപ്പ പറഞ്ഞു.ഒരു വര്‍ഷം മുന്‍പ് ബി ജെ പി വിട്ട് കെജെപി എന്ന പാര്‍ട്ടി രൂപീകരിച്ച യെദ്യൂരപ്പ നരേന്ദ്രമോഡി പാര്‍ട്ടിയില്‍ അനിഷേധ്യ നേതാവായതോടെയാണ് മടങ്ങിയെത്തുന്നത്. മുന്‍മുഖ്യമന്ത്രിമാരായ സദാനന്ദഗൗഡ, ജഗദീഷ് ഷെട്ടാര്‍, ദേശീയ ജനറല്‍ സെക്രട്ടറി അനന്ത് കുമാര്‍, സംസ്ഥാന അധ്യക്ഷന്‍ പ്രഹ്ലാദ് ജോഷി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.